Friday, 29 November 2013

                           പ്രത്യാശയുടെ വിരൽത്തുമ്പിൽ...


കാറുമൂടിയൊരു ദിവസം.ഒടുവിൽ അതിഭീകരമായൊരു മഴയുടെ ആരംഭം.പുറത്ത് ഒരു പാടത്ത് ഒരു കുട്ടി തന്റെ ഒപ്പം ഉള്ളവരുമായി വഴക്കടിക്കുന്നത് അച്ഛൻ കണ്ടുനില്ക്കുന്നു.മകന്റെ ആ മോശമായ സ്വഭാവത്തെ കുറിച്ച് വളരെ വൈകിയെങ്കിലും നാട്ടുകാരിൽ നിന്ന് തിരിച്ചറിഞ്ഞ അച്ഛൻ തന്റെ മകനെ അപ്പോഴത്തെ രോഷം മൂലം വീട്ടിൽ നിന്ന് അടിച്ചിറക്കി "നീ ഇനി ഈ പടിയിൽ കാലുകുതരുത്"എന്ന താക്കീതോടെ.കൂട്ടുകാർക്കുമുന്നിലും നാട്ടുകാർക്കുമുന്നിലും സ്വഭിമാനം നഷ്ട്ടപ്പെട്ടുവെന്ന് ബോധ്യമായ അവൻ നാടുവിട്ടു.പിന്നീവനെക്കുറിച്ച് ഒരറിവും നാട്ടുകാർക്ക് ലഭിച്ചില്ല.സ്വന്തം നാടുവിട്ട അവൻ എത്തിപ്പെട്ടത് ഒരു പള്ളിമുറ്റത്തായിരുന്നു.അവിടുത്തെ സഭംഗങ്ങൾ തങ്ങൾക്കപരിചിതനായോരാളെ കണ്ടപ്പോൾ എന്തുചെയ്യണമെന്നാലൊചിച്ചു.'കുട്ടി' എന്ന പരിഗണന നകി അവന് പള്ളിയുടെ കീഴിൽ അവർ ഉയർന്ന വിദ്യാഭ്യാസം നൽകി.നാട്ടിൽ വച്ച് ഒപ്പമുള്ളവരോട് തല്ലുകൂടിയെങ്കിലും അത് അവന്റെ കുടുംബത്തെക്കുറിച്ച് അനാവശ്യം പറഞ്ഞതിനുള്ള തിരിച്ചടിയായിരുന്നു.എന്നാൽ ഒന്നും അറിയാതെയാണ്‌ തന്റെ അച്ഛൻ അവനെ വീടിന് പുത്താക്കിയതെന്നാലോചിച്ചു അവൻ സങ്കടപ്പെട്ടുകൊണ്ടേയിരുന്നു.
        പള്ളിയുടെ കീഴിൽ ഉയർന്ന വിദ്യാഭ്യാസം പ്രാപ്തനാക്കിയ അവൻ ജോലി തേടി വിദേശരാജ്യങ്ങളിലേക്ക് കടൽ കടന്നു.എന്നാൽ അവന്റെ വീട്ടിൽ ആ ചെറിയ സമയത്തിനുള്ളിൽ സംഭവിച്ച കാര്യങ്ങളൊന്നും അത്ര നിസ്സാരമായിരുന്നില്ല.ജന്മനാ കാലിന് പ്രശ്നമുള്ള അവന്റെ അമ്മയ്ക്ക് സംഭവിച്ച ഒരു ആക്സിന്റ് അവരെ ഒരു പുറം തത്തിയനിലയിലാക്കിയിരുന്നു.വാർദ്ധക്യം മൂലം അച്ഛന്റെ ആരോഗ്യസ്ഥിതി വളരെ മോശമായിരുന്നു.അച്ഛന്റെയും അമ്മയുടെയും രോഗാവസ്ഥയ്ക്കിടയിൽ നിശ്ചലമായിരിക്കാനേ ആ മകൾക്ക് കഴിഞ്ഞുള്ളൂ.അമ്മയുടെ ഓപറേഷനുള്ള പണവും അച്ഛന്റെ ചികിത്സയ്ക്കുള്ള പണവും അവൾ ഒറ്റയ്ക്ക് സംഘടിപ്പിക്കണമായിരുന്നു.എന്നാൽ അവൾക്ക് ഒന്നും ചെയ്യാനായില്ല.അച്ഛനും അമ്മയും നിത്യരോഗികളായി.മകൻ വിദേത്തെ ജോലി കാരണം മെച്ചപ്പെട്ട ഒരു സാമ്പത്തികസ്ഥിതി കൈവരിച്ചു.എന്നാൽ വീട്ടിലെ സ്ഥിതി നേരെ വിപരീതം.സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടപ്പോൾ അവൻ തന്റെ കുടുംബത്തെക്കുറിച്ചോർത്ത.അനിയത്തി വളർന്നുവലുതായിക്കാണും.ഞാനവളെ വളരെ ചെറുതായിരിക്കുമ്പോൾ കണ്ടുമഞ്ഞതല്ലേ.അവന്റെ വികാരങ്ങൾ പർവ്വതാരോഹകരെപ്പോലെ കയറിപ്പോയി.അങ്ങനെ അവൻ സ്വന്തം നാട്ടിലേക്ക് യാത്രപോകാമെന്നാലോചിച്ചു.അങ്ങനെ പള്ളിയുടെ സമ്മതപ്രകാരം അവൻ നാട്ടിലേക്ക് തിരിച്ചു.                                                      വഴിയോരക്കാഴ്ചകൾ അവനെ സ്തംഭിപ്പിച്ചു.വീഥികളെല്ലാം അപരിചിതമായി.താൻ പിച്ചവച്ചുനടന്ന വഴിയോരങ്ങൾ തനിക്കുതന്നെ അപരിചിതമായിപ്പോയതിൽ അവൻ അത്ഭുതപ്പെട്ടു.തന്റെ കാറിൽ സ്വന്തം നാട്ടിൽ എത്തിച്ചേർന്ന അവൻ വഴിപോക്കരിലോരാളോട്;"ഭാസ്ക്കരൻനായരുടെ വീടേതാ?"അയാളുടെ മറുചോദ്യം അവനെ ഞെട്ടിച്ചു."മകൻ ഒളിച്ചോടിയ ഭാസ്ക്കരൻനായരാണോ?പെട്റെന്നുതോന്നിയ ആവേത്തിൽ നാടുവിട്ട അവന് നഷ്ട്ടപ്പെട്ടത് തന്റെ കുടുംബമാണ്,എങ്കിലും താൻ കാരണം അച്ഛന് നഷ്ട്ടപ്പെട്ടത് നാട്ടിലുണ്ടായിരുന്ന നിലയും വിലയുമാണെന്നവൻവളരെ വൈകിയെങ്കിലും തിരിച്ചറിഞ്ഞു.അങ്ങനെ അവൻ അവന്റെ വീട്ടുമുറ്റത്തെത്തി.നാൾതോറും നാട് നീങ്ങിയത് പുരോഗതിയിലേക്കാണെങ്കിലും വീട് നീങ്ങിയത് ദാരിദ്ര്യത്തിലേക്കാണെന്നവൻ മനസ്സിലാക്കി.തന്റെ അച്ഛൻ ദുരഭിമാനിയായത് താൻ കാരണമാണെന്ന് മനസ്സിലാക്കിയ അവൻ തന്റെ വ്യക്തിത്വം വെളിപ്പെടുത്താൻ തയ്യാറായില്ല.വീടിനുള്ളിലേക്ക് കയറിയ അവൻ തന്റെ വീടിന്റെ അവസ്ഥ തിരിച്ചറിഞ്ഞു.അച്ഛന്റെയും അമ്മയുടെയും ചികിത്സയ്ക്കും,അനിയത്തിയുടെ പഠനചെലവിനും ഉള്ള പണം അനിയത്തിയെ ഏൽപ്പിച്ച് അവൻ യാത്രയായി.
               പള്ളിയിൽ തന്നെപ്പോലെ വന്ന് അഭയം പ്രാപിച്ച ഒരു സുഹൃത്ത് അവനുണ്ടായിരുന്നു.ആ സുഹൃത്ത് അവനെ അന്വേഷിച്ച് അവന്റെ വീട്ടിലേക്കെത്തി.അപ്പോഴേക്കും അവന്റെ അച്ഛന്റെയും അമ്മയുടെയും അസുഖം ഭേദപ്പെട്ടുകഴിഞ്ഞിരുന്നു.അവർ എവിടെയോ നിന്ന് വന്ന് തങ്ങളെ സഹായിച്ച "ആ ഒരാളെ" ആ അപരിചിതനെ ദൈവതുല്യനായി കണ്ടു.അപ്പോഴാണ്‌ ആ സുഹൃത്തിന്റെ വരവ്.അവനിൽ നിന്നാണവർ,തങ്ങളെ പണം നൽകി സഹായിച്ചത് തന്റെ സ്വന്തം മകനാണെന്നും മകൻ നാട്ടുകാർക്കുമുന്നിൽ  മോസപ്പെട്ടവനായത് സ്വന്തം കുടുംബത്തിനുവേണ്ടിയായിരുന്നുവന്നും തിരിച്ചറിഞ്ഞത്.അവർ മകനെ അന്വേഷിച്ച് സുഹൃത്തിനോടൊപ്പം യാത്ര തിരിച്ചു.എന്നാൽ ഭാഗ്യം അവരെ തുണച്ചില്ല.നിർഭാഗ്യവശാൽ ആ മകൻ ഒരു ആക്സിഡെന്റിൽ കൊല്ലപ്പെട്ടു കഴിഞ്ഞെന്ന വാർത്തയുമായി ഒരു കോൾ സുഹൃത്തിന്റെ ഫോണിലേക്ക് വന്നു.സ്വന്തം മകനെ തിരിച്ചറിയാതെപോയതിൽ അവർ പശ്ചാത്തപിച്ചു.മകന്റെ വേർപിരിയൽ ഉൾകൊള്ളാൻ കഴിയാതെ അവർ അവന്റെ തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്നു............

No comments:

Post a Comment