Saturday, 14 September 2013

                              കഥ-ചങ്ങാതി 



                 പുറത്ത് മുറ്റത്ത്‌ കുട്ടികളുടെ ബഹളമാണ്.വിജയൻ ഉമ്മറപ്പടിയിൽ വന്നിരുന്നു.അവൻ അതുകണ്ടപ്പോൾ സ്വന്തം കുട്ടിക്കാലം ഓർത്തു.ടിം ടിം ടിം ...സ്കൂളിൽ ഫസ്റ്റ് ബെല്ലടിച്ചു.വിജയനും രാജനും ക്ലാസ്സിലേക്ക് ഓടുകയാണ്.എന്തോരാപത്ത് വന്നാലും വിജയനും രാജനും അത് ഒരുമിച്ചു നേരിടും.അവർ വളരെ നല്ല സുഹൃത്തുക്കളാണ്.ഒരു ദിവസം അവരുടെ ക്ലാസ്സിൽ മീന ടീച്ചർ കണക്കുക്ലാസ്സ് എടുക്കുകയാണ്."എല്ലാവരും ഞാൻ ഇന്നലെ തന്ന ഹോംവർക്ക് എടുക്കൂ."ടീച്ചർ പറഞ്ഞു.വിജയൻ ഹോംവർക്ക് ചെയ്തിരുന്നില്ല.എന്നാൽ രാജൻ ചെയ്തിരുന്നു.ടീച്ചർ എല്ലാവരുടെയും കണക്കു നോക്കി.ചില കുട്ടികൾക്കെല്ലാം കണക്കിൽ തെറ്റുകളുണ്ട്‌.രാജന്റെയും നോക്കി.വിജയന്റെ പുസ്തകം ടീച്ചർ നോക്കാൻ എടുത്തപ്പോഴേക്കും പ്യൂണ്‍ വന്ന് ടീച്ചറെ എച്ച്.എം വിളിക്കുന്നുണ്ടെന്ന് പറഞ്ഞു കൂട്ടിക്കൊണ്ടുപോയി.'എന്തോ ഭാഗ്യം!'വിജയൻ പറഞ്ഞു.ഞാൻ ഇനി  എന്ത് ചെയ്യും?വിജയൻ ചോദിച്ചു.സാരമില്ല.നീ എന്റെ പുസ്തകം നോക്കി എഴുതിക്കോളൂ.രാജൻ പറഞ്ഞു.വിജയൻ അതു നോക്കി എഴുതി.ടീച്ചർ ക്ലാസ്സിൽ വന്ന് വിജയന്റെ പുസ്തകം നോക്കി.അവന്റെ കണക്കെല്ലാം ശരിയായിരുന്നു.ആ കാലം അങ്ങനെ കഴിഞ്ഞു.അവൻ മനസ്സിൽ പറഞ്ഞു.രാജൻ ഇപ്പോൾ ഇവിടെയല്ല.അവന് നല്ലൊരു ജോലി കിട്ടി അമേരിക്കയിലേക്കു പോയിരിക്കുകയാണ്.വിജയനും രാജനും പരസ്പരം കണ്ടിട്ട് നാളുകൾ ഏറെയായി.വിജയൻ വിചാരിച്ചത് രാജൻ തന്നെ മരന്നിരിക്കുമെന്നാണ് ഒരു ദിവസം ഒരാൾ അവന്റെ വീടിന്റെ പടിക്കിൽ വന്നുനിന്നു.വിജയൻ അതാരാണെന്നു ഒരു നിമിഷം ആലോചിച്ചു.പക്ഷേ ആരാണെന്ന് മനസ്സിലായില്ല.എന്നാൽ അത് രാജനായിരുന്നു.രാജൻ വിജയന് അമേരിക്കയിൽ ഒരു ജോലി ശരിയാക്കിക്കൊണ്ടാണ് വന്നത്.എങ്കിലും തന്റെ നല്ലൊരു സുഹൃത്തിനെ തനിക്ക് മനസ്സിലാക്കാൻ സാധിച്ചില്ലല്ലോ എന്ന് ഓർത്തു അവൻ പശ്ചാത്തപിച്ചു പോയി.